കൊച്ചിയിൽ ഹർത്താലിന്റെ പേരിൽ ബ്രോഡ് വേ - മറൈൻ ഡ്രൈവ് പരിസരത്തെ കടകൾ അടപ്പിക്കാൻ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട്: വ്യാജഹര്‍ത്താലിന്‍റെ പേരിലുള്ള അക്രമങ്ങള്‍ തുടരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത് മാറ്റിയ പോലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ച് അവശനാക്കി. സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണദാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയാണ്.
കൊച്ചിയിൽ ഹർത്താലിന്റെ പേരിൽ ബ്രോഡ് വേ - മറൈൻ ഡ്രൈവ് പരിസരത്തെ കടകൾ അടപ്പിക്കാൻ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വ്യാജഹര്‍ത്താലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. എഫ്.ബി കൂട്ടായ്മ എന്ന പേരില്‍ അരാജക കൂട്ടായ്മയാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.സങ്കുചിത സമരരീതിയല്ല വേണ്ടതെന്നും മുന്നറിയിപ്പില്ലാത്ത സമരം ശരിയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഏത് സംഘടനയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് സിപിഎം പ്രവര്‍ത്തകരോട് കോടിയേരി. ആളും പേരും ഇല്ലാത്ത സമരത്തിലേക്ക് പോകുന്നത് അരാജകത്വം ഉണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.
