പലസ്ഥലങ്ങളിലും സ്കൂള്‍ വിദ്യാര്‍ഥികളാണ് ഗ്രൂപ്പ് അഡ്മിന്‍മാരായി പ്രവര്‍ത്തിച്ചിരുന്നതെന്ന കാര്യം പൊലീസിനെ കുഴക്കുന്നുണ്ട്.
മലപ്പുറം:അപ്രഖ്യാപിത ഹര്ത്താലിന്റ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം ഊര്ജ്ജിതമാക്കി പൊലീസ്. ഹര്ത്താല് സംബന്ധിച്ച മുഴുവന് കേസുകളും ഒരുമിച്ച് അന്വേഷിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.വിവിധ ജില്ലകളിലായി റജിസ്ട്രര് ചെയ്ത നിരവധി കേസുകളിലെ അന്വേഷണം പലതട്ടുകളിലായി നീങ്ങുന്നത് അന്വേഷണ പുരോഗതിക്ക് തടസ്സമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതു കൊണ്ട് ഹര്ത്താല് സംബന്ധിച്ച കേസുകളില് സംസ്ഥാനതലത്തില് അന്വേഷണം നടത്താനാണ് പരിപാടി കൂടാതെ ഹര്ത്താലിന്റ ഗുഢാലോചന വിദേശത്തു വെച്ചു നടത്തിയതായുള്ള സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇതിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംസ്ഥാനതലത്തില് വര്ഗ്ഗിയ സംഘര്ഷമുണ്ടാക്കുക എന്ന ലക്ഷ്യം ഇന്നലെ അറസ്ററിലായ 5 പേര്ക്ക് ഉണ്ടായിരുന്നതായി പൊലീസിന് തെളിവൊന്നും കിട്ടിയിട്ടില്ല.എല്ലാ ജില്ലകള്ക്കുമായി ഒരേ സന്ദേശം തന്നെയായിരുന്നു വാട്സാപ്പ് വഴി നല്കിയിരുന്നതെന്നും എന്നാല് മലപ്പുറം,കാസര്ഗോഡ് പോലുള്ള ജില്ലകളില് ചില സംഘടനകള് ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ്.
മുഖ്യസുത്രധാരനായ അമര്നാഥ് പൊലീസിനോട് പറഞ്ഞത് ആര്.എസ്.എസുമായി ഇടഞ്ഞ സമയം കൂടിയായതു കൊണ്ടാണ് കശ്മീരിലെ പെണ്കുട്ടിയുടെ കൊലപാതകം പ്രചാരണവിഷയമാക്കി എടുത്തതെന്നും ഇയാള് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള് അന്വേഷണം നടത്തിവരുന്നത്
പലസ്ഥലങ്ങളിലും സ്കൂള് വിദ്യാര്ഥികളാണ് ഗ്രൂപ്പ് അഡ്മിന്മാരായി പ്രവര്ത്തിച്ചിരുന്നതെന്ന കാര്യവും പൊലീസിനെ കുഴക്കുന്നുണ്ട്.
