കഷ്ടിച്ച് ബൈക്കിന് കടന്നു പോകാനുള്ള ഇടം മാത്രമുണ്ടായിരുന്ന റോഡിലെ ബ്ലോക്കില്‍ ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് പൊലീസുകാരന്‍ വഴിയൊരുക്കിയത്.  

തിരുവനന്തപുരം: അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച് പൊലീസുകാരന്‍. കഷ്ടിച്ച് ബൈക്കിന് കടന്നു പോകാനുള്ള ഇടം മാത്രമുണ്ടായിരുന്ന റോഡിലെ ബ്ലോക്കില്‍ ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് പൊലീസുകാരന്‍ വഴിയൊരുക്കിയത്. 

സൈറനിട്ട് എത്തിയ ആംബുലന്‍സിന് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് റോഡിലെ വാഹനങ്ങള്‍ മാറ്റി പൊലീസുകാരന്‍ വഴിയൊരുക്കുന്നത്. 

ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലിസുകാരന് അഭിനന്ദന പ്രവാഹമാണ്. ജോലിയോടും ആംബുലന്‍സിലെ രോഗിയോടും പൊലീസുകാരന്‍ കാണിച്ച ആത്മാര്‍ത്ഥയ്ക്ക് അംഗീകാരം നല്‍കണമെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്.