കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം 3 പേർ മണ്ണിനടിയിൽ കുടുങ്ങി 4 പേരെ രക്ഷപെടുത്തി

കോഴിക്കോട്: കോഴിക്കോട് ചിന്ത വളപ്പിൽ മണ്ണിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍പ്പെട്ട 3 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. 4 പേരെ രക്ഷപെടുത്തി.

 കോഴിക്കോട് ഡി ആൻഡ് ഡി കമ്പനി ആണ് നിർമ്മണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട എല്ലാവരും തൊഴിലാളികളാണ്. മണ്ണിടിച്ചിൽ രാവിലെ ഉണ്ടായിരുന്നുവെന്ന് എഞ്ചിനിയറെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു.