സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. സോളാര്‍ കേസ് രാഷ്‍ട്രീയപ്രേരിതമെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു. കേസ് രാഷ്ട്രീയമായി നേരിടാനും ധാരണയായി. രാഷ്ട്രീയകാര്യ സമിതി തീരുമാനം ഹൈക്കമാന്‍റിനെ അറിയിക്കും.