സോളാര്‍ ജുഡിഷ്യൽ കമ്മിഷൻ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയിൽ വയ്‍ക്കും. സോളാർ തട്ടിപ്പിൽ ഓരോ കേസിലും പ്രത്യേക അന്വേഷണം നടത്താതെ പൊതു അന്വേഷണത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സരിതയുടെ പീഡനപരാതിയിൽ ഉടൻ കേസെടുക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പ്രത്യേക സഭാ സമ്മേളനത്തിൽ കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. തുടര്‍ നടപടികളെക്കുറിച്ചും മുഖ്യമന്ത്രി പ്രസ്‍താവന നടത്തും. എന്നാൽ ചര്‍ച്ചയുണ്ടാകില്ല. നിയമസഭാ സമ്മേളനത്തിന് ശേഷം സോളാര്‍ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കാൻ യുഡിഎഫ് നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.