ബെംഗളുരു: സോളാര്‍ കേസ് വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ഹാജരാകാന്‍ ജഡ്ജി എന്‍ ആര്‍ ചെന്നകേശവ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഉമ്മന്‍ചാണ്ടി ഇന്ന് ഹാജരാകില്ല. ജനുവരി ആദ്യവാരം ഹാജരാകുന്ന വിധത്തില്‍ തീയ്യതി പുതുക്കി നല്‍കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിക്കും. സോളാര്‍ കേസില്‍ എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി.