അതേ സമയം വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. വിധി നടപ്പിലാക്കാന്‍ ജനുവരി ഇരുപത്തിനാല് വരെ സമയമുള്ളതിനാല്‍ നിലവില്‍ സ്‌റ്റേ ആവശ്യം ഉയരുന്നില്ലെന്ന് ജഡ്ജി എന്‍ആര്‍ ചെന്നകേശവ നിരീക്ഷിച്ചു.

സോളാര്‍ കേസില്‍ എംകെ കുരുവിളയ്ക്ക് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി. ബെംഗളൂരുവില്‍ വ്യവസായിയായ എംകെ കുരുവിളയെ സോളാര്‍ സംരഭകനാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് കേസ്. കേസില്‍ ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്. കേസില്‍ ഇരുകൂട്ടരുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.