കൊല്ലം: സരിതക്കെതിരെ ഡിജിപിക്ക് പരാതി. സോളാര്‍ കേസിലെ പ്രതി ബിജുരാധാകൃഷ്ണന്‍റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിതയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി ലഭിച്ചത്. കൊല്ലത്തെ യൂത്ത് കോൺഗ്രസ് പ്രവര്‍‌ത്തകന്‍ സാജനാണ് പരാതി നല്‍കിയത്. ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്‌ണന്‍. രശ്‌മി കൊല്ലപ്പെടുന്ന സമയത്ത്, ബിജു രാധാകൃഷ്‌ണനുമായി സരിതയ്‌ക്ക് അടുപ്പമുണ്ടായിരുന്നു.