ഉമ്മന്‍ചാണ്ടിയ്ക്കെതിരെ തെളിവുണ്ട് ; സോളാര്‍ കേസില്‍ സര്‍ക്കാരിന്‍റെ മറുപടി

First Published 8, Mar 2018, 5:10 PM IST
SOLAR CASE GOVT REPLY TO oommen chandy
Highlights
  • സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല കമ്മീഷന്‍ റിപ്പോര്‍ട്ട് . ഉമ്മന്‍ചാണ്ടിയ്ക്കെതിരെ തെളിവുകളും രേഖയുമുണ്ട്. സരിതയുമായുള്ള ബന്ധവും വ്യക്തമാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍  നിലപാട് വ്യക്തമാക്കി. 

മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണമില്ലാത്തതുകൊണ്ട് മാത്രം കമ്മീഷനെ തള്ളിപ്പറയാനാകില്ല.  കമ്മീഷന്‍റെ നിയമനം സാധുവാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  കമ്മീഷന്‍ നിയമനം നിയമപരമല്ല എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. 
 

loader