അവധി ദിവസമായ ഇന്നും ഹൈക്കോടതി സോളാര്‍ കേസില്‍ വാദം കേള്‍ക്കും

First Published 17, Mar 2018, 7:14 AM IST
solar case hearing on saturday
Highlights

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിന്റെ വാദം പുരോഗമിക്കുന്നത്.

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍  തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍  ഹൈക്കോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും. സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറന്റെ വാദം തുടരും. 

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിന്റെ വാദം പുരോഗമിക്കുന്നത്. ശനിയാഴ്ചകളില്‍ സാധാരണ ഹൈക്കോടതി നടപടികളില്ല. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്റെ സൗകര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഹര്‍ജിയിലെ മറ്റ് കക്ഷികളുടെ വാദം കേള്‍ക്കും.

 

loader