കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ സരിത എസ് നായര്‍ക്ക് അനുമതിയില്ലെന്ന് സോളാര്‍ കമ്മീഷന്‍. സരിതയുടെ അഭിഭാഷകന് വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ നാളെ ക്രോസ് വിസ്താരം ചെയ്യാം. തട്ടിപ്പും പണമിടപാടുകളും പുറത്ത് അറിയാതിരിക്കാന്‍ ബിജു രാധാകൃഷ്ണനെ യുഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വ്വം കൊലക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന ബിജു രാധാകൃഷ്ണന്റെ അഭിഭാഷകയുടെ ആരോപണം ഉമ്മന്‍ ചാണ്ടി തള്ളി. 

സരിയുടെ സ്ഥാപനത്തിന് വഴിവിട്ട് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി സോളാര്ര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുമായി ഫോണില്‍ വഴി വിട്ട് സംസാരിച്ചതിനാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുവിനെയും ജോപ്പനെയും പുറത്താക്കിയതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്‍ അഭിഭാഷകന്‍ നിരന്തരം ഇടപെട്ടതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. ഇനിയും ഇതു തുടര്‍ന്നാല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം നാളെയും തുടരും