തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. റിപ്പോർട്ടിലെ നടപടികള്‍ ചര്‍ച്ചചെയ്യാനാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. വ്യാഴാഴ്ച നടന്ന പ്രത്യേക നിമയസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മുന്മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്.
