കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഡി വൈ എസ്‌ പി ഹരികൃഷ്ണനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. തന്റെ പക്കല്‍ നിന്നും പെരുമ്പാവൂര്‍ പോലീസ് പിടിച്ചെടുത്ത പെന്‍ഡ്രൈവും സി ഡിയും പണവും, കോടതിയില്‍ ഹാജരാക്കിയില്ലെന്ന് നേരത്തെ സരിത കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. പെരുമ്പാവൂര്‍ ഡി വൈ എസ് പിയായിരുന്ന ഹരികൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടിയെന്നായിരുന്നു സരിതയുടെ ആരോപണം. ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് സോളാര്‍ കമ്മീഷന്‍ ഡി വൈ എസ് പിയെ നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയിരിക്കുന്നത്.