തിരുവനന്തപുരം: ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്ന് സോളാര്‍ കമ്മീഷന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി . കത്തിൽ പേരുള്ളവർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട് . ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണെന്നും കമ്മീഷൻ . ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണം . ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു . ടീം സോളാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി.
അതേസമയം സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിന്‍റെ കുഞ്ഞാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകനിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സോളാർ കമ്മീഷൻ റിപ്പോർട്ട് തിരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു . റിപ്പോർട്ട് സമർപ്പിച്ച ശേഷം തിരുത്തൽ വരുത്തിയെന്നും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനെ സന്ദർശിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
