ബംഗളൂരു: സോളാര്‍ കേസിലെ പിഴ ശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവ് നല്‍കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചെങ്കിലും എതിര്‍ഭാഗം അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കേസ് അല്‍പസമയത്തേക്ക് മാറ്റിവച്ചു.
കേസ് വിളിക്കുമ്പോള്‍ ഹാജരാകേണ്ടത് അഭിഭാഷകന്റെ കടമയാണെന്നും പരാതിക്കാരനെ കഷ്ടപ്പെടുത്തരുതെന്നും കോടതി എതിര്‍കക്ഷി കുരുവിളയോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും കേസിനായി മാത്രം എത്തിയതാണെന്ന് പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അല്‍പസമയത്തിനകം കേസ് കോടതി വീണ്ടും പരിഗണിക്കും.
