Asianet News MalayalamAsianet News Malayalam

സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധിപറയുന്നത് അടുത്ത മാസം പതിനൊന്നിലേക്ക് മാറ്റി

വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

solar scam verdict in a fake letter case postponed to next month
Author
Kochi, First Published Dec 29, 2018, 3:18 PM IST

കൊച്ചി: സോളാർ തട്ടിപ്പിനുവേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസിൽ വിധി പറയുന്നത് അടുത്ത മാസം 11 ലേക്ക് മാറ്റി. തിരുവന്തപുരം സിജെഎം കോടതിയാണ് ബിജു രാധാകൃഷ്ണൻ പ്രതിയായ കേസിൽ വിധി പറയുന്നത് മാറ്റിയത്. 

വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നൽകിയിയത്. വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേർത്തിരുന്നു. വിചാരണ സമയത്ത് പൊലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios