Asianet News MalayalamAsianet News Malayalam

സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധി ഇന്ന്

തിരുവന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്.

solar scam verdict in  fake letter case
Author
thiruvananthapuram, First Published Dec 29, 2018, 6:56 AM IST

തിരുവനന്തപുരം: സോളാർ തട്ടിപ്പിനുവേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കത്ത് വ്യാജമായുണ്ടാക്കിയെന്ന കേസിൽ വിധി ഇന്ന്. തിരുവന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. സോളാർ കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ കേസിലെയും പ്രതി.

വ്യാജ കത്ത് കാണിച്ച് റാസിഖ് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നൽകിയിയത്. വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേർത്തിരുന്നു. വിചാരണ സമയത്ത് പൊലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കി. 

Follow Us:
Download App:
  • android
  • ios