ബെംഗളൂരു: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള നൽകിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബെംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക.നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.