ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാലു സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജമ്മു കശ്‌മീരിലെ കുല്‍ഗാമിലാണ് ആക്രമണമുണ്ടായത്. ജമ്മു - ശ്രീനഗര്‍ ദേശീയപാതയില്‍, സൈനിക വാഹനവ്യൂഹത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്.