രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു  ആക്രമണം വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്  പിന്നാലെ സൈനികര്‍ക്ക് പരിക്ക് 

അഖ്നൂര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 2003 -ലെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ രണ്ട് രാജ്യങ്ങളും തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ജമ്മു കാശ്മീരിലെ അഖ്നൂരില്‍ പാകിസ്ഥാന്‍റെ വെടിവെപ്പ് നടന്നത്. 

ശനിയാഴ്ച രാത്രിയിലാണ് ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സൈനികര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 29നാണ് ഇന്ത്യയുടേയും പാകിസ്ഥാന്‍റെയും മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇന്നലെ അര്‍ധരാത്രിയില്‍ വെടിവെപ്പ് നടന്നത്. മെയ് 15 മുതല്‍ 23 വരെ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് ഇതുവരെ 12 പേരാണ് മരിച്ചത്. ഇതില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.