ബ്രാന്‍ഡ് വെളിച്ചെണ്ണകളിൽ മായം ചിലതരം ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ആലപ്പുഴ ജില്ലയിൽ നിരോധിച്ചു
ആലപ്പുഴ: പായ്ക്കറ്റിൽ കാണുന്ന എല്ലാ ബ്രാൻഡ് വെളിച്ചെണ്ണകളും ശുദ്ധമല്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് ചിലതരം ബ്രാന്ഡ് വെളിച്ചെണ്ണകൾ ആലപ്പുഴ ജില്ലയിൽ നിരോധിച്ചു. വെളിച്ചെണ്ണ അനലിറ്റിക്കല് ഡാറ്റായുമായി താരതമ്യം ചെയ്യുമ്പോള് വലിയ വ്യത്യാസം കാണിച്ചതിനെ തുടര്ന്നാണ് ചില പ്രത്യേക ബ്രാന്ഡുകളിലുള്ള വെളിച്ചെണ്ണകള് ജില്ലയില് നിരോധിച്ചത്.
പൊതുജന ആരോഗ്യം കണക്കിലെടുത്താണ് ആലപ്പുഴ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഇങ്ങനെ ഒരു തീരുമാനo എടുത്തിരിക്കുന്നത്. പാലക്കാട് നിര്മല് ഓയില് മില്സിന്റെ കാവേരി വെളിച്ചെണ്ണ, പാലക്കാട് ഗോവിന്ദപുരം ആയിഫാ കോക്കനട്ട് ഓയില് മില്ലിന്റെ കേരാചോയ്സ് പ്യൂവര് കോക്കനട്ട് ഓയില്, അടൂര് എളമാനൂര് കേരസമ്പൂര്ണം കോക്കനട്ട് ഓയില് എന്നിവയാണ് നിരോധിച്ചത്.
കേരളത്തില് വില്പനയ്ക്കുള്ള വെളിച്ചെണ്ണപായ്ക്കറ്റുകളില് ഭൂരിഭാഗവും വരുന്നതു തമിഴ്നാട്ടില് നിന്നാണ്. നൂറിലേറെ ബ്രാന്ഡുകളാണ് ഇവിടെ നിന്നും പായ്ക്ക് ചെയ്തു സംസ്ഥാത്തു വിറ്റഴിക്കുന്നത്. പ്രതിദിനം, വെളിച്ചെണ്ണ എന്ന് പേരില് 200 ടാങ്കുകള് തമിഴ്നാട്ടില്നിന്നും കേരളത്തിലെത്തുന്നു എന്നും കണക്കുകള് പറയുന്നു. ഇവയില് വന് തോതില് മായം കണ്ടെത്തിയതായി കൊച്ചിന് ഒായില് മര്ച്ചന്റ്സ് അസോസിയേഷന് പറയുന്നു.
തമിഴ്നാട്ടില് വെള്ളിച്ചെണ്ണ ഭഷ്യ എണ്ണയുടെ ഗണത്തില് പെടുത്തിയിട്ടില്ലാത്തതിനാല് ഫുഡ് സേഫ്റ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും വ്യാന്മാര്ക്കു സഹായമാകുന്നു. സര്ക്കാര് സഹകരണ സ്ഥാപനമായ കേര ഫെഡിന്റെ ട്രോഡ് മാര്ക്കിലും പേരിലും ചെറിയ മാറ്റംവരുത്തിയ വ്യാജ വെളിച്ചെണ്ണകളും വിപണിയില് സുലഭമാണ്. കഴിഞ്ഞ മാസം കേരളഫെഡിന്റെ ഒരു കിലോ വെളിച്ചെണ്ണ 240 രൂപയ്ക്ക് വിറ്റപ്പോള് വ്യാജന് 160 രൂപയ്ക്കാണ് മാര്ക്കറ്റില് വിറ്റഴിച്ചത്.
