ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പകുതിയിൽ മാത്രമെ നാളെ ക്ലാസുകൾ തുടങ്ങൂവെന്ന് എന്ന് മന്ത്രി തോമസ് ഐസക്ക്. 31 ന് മുഴുവൻ സ്കൂളുകളും തുറക്കും. 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പകുതിയിൽ മാത്രമെ നാളെ ക്ലാസുകൾ തുടങ്ങൂവെന്ന് എന്ന് മന്ത്രി തോമസ് ഐസക്ക്
31 ന് മുഴുവൻ സ്കൂളുകളും തുറക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു. അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകളില്‍ ചിലതാണ് നാളെ തുറക്കാത്തത്. ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 31 നുള്ളിൽ അവരവരുടെ സ്കൂളുകളിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.