പൊലീസ് അസോസിയേഷൻ പുന:സംഘടനയിൽ സർക്കാരിന് തിരിച്ചടി. സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരളാ പൊലീസ് അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയിലാണ് നടപടി.
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ പുന:സംഘടനയിൽ സർക്കാരിന് തിരിച്ചടി. സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ പൊലീസ് സംഘടനാ പുന:ക്രമീകരണ ഉത്തരവാണ് റദ്ദാക്കിയത്. കേരളാ പൊലീസ് അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയിലാണ് നടപടി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസുകാർക്ക് അവകാശമുണ്ടെന്ന് പറഞ്ഞ കോടതി അത് ഭരണഘടനാ അവകാശമാണ് എന്നും വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിയാണ് പൊലീസ് സംഘടനകളുടെ അംഗീകാരം റദ്ദാക്കലsക്കം നടത്തേണ്ടതെന്നും കോടതി വിലയിരുത്തി. മൂന്ന് പൊലീസ് സംഘടനകളില്‍ ഒന്നിനെ ഇല്ലാതാക്കി രണ്ട് സംഘടനകളായാണ് പൊലീസ് അസോസിയേഷനുകളെ പുന:സംഘടിപ്പിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്‌ഐ വരെയുള്ളവര്‍ പൊലീസ് അസോസിയേഷന്റെ ഭാഗമായിട്ടും എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ്പി വരെയുള്ളവര്‍ കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുന്ന രീതിയിലുമായിരുന്നു പുന:ക്രമീകരണം. നിര്‍ത്തലാക്കിയ സംഘടനയുടെ ആസ്തി 60 - 40 അനുപാതത്തില്‍ രണ്ട് സംഘടനകള്‍ക്കുമായി വീതിച്ചുനല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
