എറണാകുളം അങ്കമാലിയില്‍ പത്തു വയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കഴിഞ്ഞ ദിവസമാണ് മൂക്കന്നൂര്‍ സ്വദേശി ഷീന മകന്‍ എല്‍ബിനെ കൊലപ്പെടുത്തിയത്. കൊലയ്‌ക്കു ശേഷം ഷീന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് എട്ടരയ്‌ക്കാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മൂക്കന്നൂര്‍ സ്വദേശി ബൈജുവിന്റെ ഭാര്യ ഷീന കൈ ഞരമ്പുകള്‍ മുറിച്ച് മകന്‍ എല്‍ബിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചു. രാത്രി അയല്‍ വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഷീനയെയും എല്‍ബിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും എല്‍ബില്‍ ആശുപത്രിയിലെത്തുന്നതിനു മുന്‍പേ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഷീന അപകടനില തരണം ചെയ്‍തിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
