കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് കേളകം പൊലീസ് അറിയിച്ചു.
കണ്ണൂർ: 80കാരിയായ അമ്മയെ സൈനികനായ മകൻ മർദിച്ച സംഭവത്തിൽ പരാതിയില്ലെന്ന് പൊലീസിനോട് ആവർത്തിച്ച് പറഞ്ഞ് അമ്മ. കണ്ണൂർ കേളകത്താണ് സംഭവം. മദ്യലഹരിയിലാണ് അമ്മ അന്നമ്മയെ മകൻ തല്ലിയത്. അന്നമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് കേളകം പൊലീസ് അറിയിച്ചു.

