ദിവസവും അത്താഴത്തിന് അമ്മ നൽകിയത് സലാഡ് മകൻ പരാതി പറഞ്ഞത് പൊലീസിനോട്

ദിവസവും അത്താഴത്തിന് അമ്മ നൽകിയിരുന്നത് സലാഡായിരുന്നു. അവസാനം മകന് ദേഷ്യം വന്ന് വിളിച്ചത് പൊലീസിനെ. എന്തിനാണെന്നോ അത്താഴത്തിന് സ്ഥിരമായി സലാഡ് നൽകുന്ന കാര്യം അറിയിക്കാൻ.

കാനഡയിലാണ് ചിരിപ്പിക്കുന്ന സംഭവം. 12 വയസുകാരൻ രക്ഷിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് അൽപമൊന്ന് എത്താൻ വെെകിയപ്പോൾ നിങ്ങൾ എപ്പോൾ വരുമെന്ന് വീണ്ടും ഫോണിൽ വിളിച്ച് ചോദിച്ചു. 

വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളോട് സംസാരിക്കുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുകയും വേണമെന്ന് പൊലീസ് പറഞ്ഞു.

 കനേഡിയന്‍ പൊലീസ് അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 911 എന്ന നമ്പര്‍. എന്നാല്‍ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകൾ.

31 കാരിയായ അമ്മയാണ് സ്ഥിരമായി മകന് സലാഡ് വിളമ്പിയിരുന്നത്. പിസ്സാ ഉണ്ടാക്കാൻ ചില ദിവസങ്ങളിൽ സമയം കിട്ടാറില്ല. അപ്പോഴാണ് മകന് സലാഡ് നൽകുന്നതെന്ന് അമ്മ പൊലീസിൽ പരാതി നൽകി.