പത്തനംതിട്ട: പന്തളത്ത് മതാപിതാക്കളെ കൊന്ന സംഭവത്തിൽ കുറ്റം സമ്മതിച്ച മകൻ. ജന്മം നൽകി പോറ്റിവളർത്തിയ അച്ഛനമ്മമാരെ കൊന്നതിന്റെ വിവരണം കേട്ട് വിറങ്ങലിച്ചു പൊലീസുകാർ. ഭാര്യ ജോലിക്കു പോകുന്പോൾ കുഞ്ഞിനെ നോക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് അച്ഛനമ്മമാരെ കൊന്നതെന്ന് മകൻ മാത്യൂജോൺ പൊലീസിനോട് പറഞ്ഞത്.

കൊലപാതകം സമ്മതിച്ച് ഇന്നലെയാണ് മാത്യു ജോൺ പൊലീസ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് മനസാക്ഷിയെ നടുക്കുന്ന കൊലപാതക വിവരങ്ങൾ പുറംലോകമറിയുന്നത്. ജന്മം നൽകി പോറ്റിവളർത്തിയ അച്ഛനമ്മമാരെ കൊന്നതിന്റെ വിവരണം കേട്ട് പൊലീസുകാർപോലും വിറങ്ങലിച്ചുപോയി. മകനെ നോക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി മാത്യൂ ജോൺ പൊലീസിനോട് പറയുന്നത്.

ഭാര്യക്ക് ജോലിക്കു പോകുന്നതിന് വേണ്ടി മകനെ നോക്കാൻ രക്ഷാതിക്കളോട് മാത്യൂജോൺ അവശ്യപ്പെട്ടു. പ്രായമായതിന്റെ ശാരീരിക വിഷമതകളുണ്ടെന്ന് പറഞ്ഞ മതാപിതാക്കള്‍ ഇത് അംഗികരിക്കാൻ തയ്യാറായില്ല. പിന്നിട് ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആദ്യം പിതാവ് ജോണിനെ വീട്ടിനകത്തിട്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. തൊട്ട് പിന്നാലെ ബഹളം കേട്ട് എത്തിയ അമ്മ ലാലാമ്മയെയും അതേ വടികൊണ്ട് അടിച്ചു കൊന്നു.

ഒരുദിവസം മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചു. രണ്ടാം ദിവസം കഷണങ്ങളാക്കി വെട്ടിമുറിച്ച് നശിപ്പിക്കാനായിരുന്നു തീരുമാനം. അവസാനം രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി പൊട്ടകിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. കിണറ്റില്‍ നിന്നും ദുർഗന്ധം പുറത്ത് വരാൻ തുടങ്ങിയതോടെ മാണ്ണുമാന്തി യന്ത്രം വാടക്ക് എടുത്ത് കിണർ ഭാഗികമായി മൂടി.
തെരുവുപട്ടികളെ കൊന്നിട്ടതിന്റെ അവശിഷ്ടങ്ങളാണെന്നായിരുന്നു കിണർ മൂടാനെത്തിയ ജോലിക്കാരോടും നാട്ടുകാരോടും പറ‌ഞ്ഞത്. മാതാപിതാക്കളുടെ ശവശരീരത്തെ നായ്ക്കളുടെ ശരീരാവശിഷ്ടമെന്ന് നാട്ടുകാരോട് പറയുമ്പോഴും മാത്യുവിന് യാതൊരു മനസ്ഥാപവും ഇല്ലായിരുന്നു.
അച്ഛനമ്മമാർ ധ്യാനത്തിന് പോയെന്നാണ് നാട്ടുകാരെ ബോധിപ്പിച്ചിരുന്നത്.

11 ദിവസത്തിന് ശേഷമാണ് പ്രതി കൊലപാതക വിവരം പുറത്ത് പറഞ്ഞത് . അതും വിദേശത്തുള്ള സഹോദരൻ മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി നൽകിയതിന് പിന്നാലെ. മരിച്ച ദമ്പതികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇന്ന് വൈകുന്നേരമാണ് മാത്യൂജോണിനെ കോടതിയില്‍ ഹാജരാക്കിയത്. സംഭവം നടന്ന സ്ഥലത്തും പ്രതിടെ എത്തിച്ച് തെളിവ് എടുപ്പ് നടത്തി. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മാത്യു മാത്യൂജോൺ കഴിഞ്ഞ ഡിസംബറിലാണ് ഹൈദരാബാദിലെ ജോലിവിട്ട് നാട്ടില്‍ എത്തിയത്. ഇയാളെ റിമാന്‍റ് ചെയ്‍തു.