ബംഗലൂരു: വീട്ടുടമയുടെ മകന്‍ വാടകക്കാരായ നവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. വാടകക്കാരായ ദമ്പതികളുടെ കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങള്‍ പകര്‍ത്തിയത്. ലഭിച്ച ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. കെ.ആര്‍ പുരത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ഇരയായത്.
ദമ്പതികളില്‍ ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറും ഭര്‍ത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇരുവരുടേയും കിടപ്പറ രംഗങ്ങള്‍ വീട്ടുടമയുടെ മകന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍ കോളുകളിലൂടെയാണ് ഇവര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തില്‍ ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടില്‍ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു.
