'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ'  ആല്‍ബത്തിന്‍റെ പേജ് മറിക്കുന്നതിനിടയില്‍ അവന്‍ പറയുന്നു. കുറച്ച് ദിവസമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

എനിക്ക് ഇപ്പോ അറിയണം.. ഇതിനകത്ത് ഞാന്ണ്ടാ... എത്രപേരാ കല്ല്യാണത്തിന് വന്നത്. ഈ മാമനും വന്ന്.. എല്ലാരും വന്ന്...' അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബം നോക്കിയിരുന്ന് ഓര്‍ത്തോത്ത് നെഞ്ചു പൊട്ടിക്കരയുന്ന മകന്‍റെ വീഡിയോ വൈറലാകുന്നു. 'കണ്ടോ... അമ്മ പാലു കുടിക്കണ കണ്ടാ' ആല്‍ബത്തിന്‍റെ പേജ് മറിക്കുന്നതിനിടയില്‍ അവന്‍ പറയുന്നു. കുറച്ച് ദിവസമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒടുവില്‍ ആശ്വസിപ്പിക്കാനായി അച്ഛനെത്തി. 'നിന്നെ ഞങ്ങള്‍ കല്ല്യാണം വിളിച്ചതല്ലേ? നീ അന്ന് അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയത് എന്തിനാ... അതുകൊണ്ടല്ലേ കല്ല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്' അച്ഛന്റെ മറുപടി കേട്ട് കരച്ചില്‍ സ്വിച്ചിട്ടതു പോലെ ഒന്നു നിര്‍ത്തിയെങ്കിലും പിന്നേം തുടങ്ങി. 'ഞാന്‍ പോകണ്ടാന്ന് പറഞ്ഞതാ...'