ജമ്മു കശ്‍മിരിലെ ബാരാമുള്ള ജില്ലയിലെ സോപ്പൂരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സോപ്പോറിലെ ഷാങ്കെർഗുണ്ട് മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരവാദികള്‍ ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്. ഇവരില്‍ നിന്ന് ഒരു എകെ-47നും ഒരു പിസ്റ്റളും കണ്ടെടുത്തു. പ്രദേശത്ത് കൂടുതല്‍ ഭീകരവാദികളുണ്ടോയെന്ന് സൈന്യം പരിശോധിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
