ന്യൂഡല്‍ഹി: വധശിക്ഷ നല്‍കാന്‍ കഴിയാത്ത വിധം കുറ്റപത്രത്തില്‍ പോരായ്മകള്‍ നിലനില്‍ക്കേ സൗമ്യ വധക്കേസില്‍ സര്‍ക്കാരിന് അധികം പ്രതീക്ഷക്ക് വകയില്ലെന്ന് നിയമവിദഗ്ദര്‍. റിവ്യൂ ഹര്‍ജി തള്ളിയാല്‍ പിഴവ് തിരുത്തൽ ഹർജിയും നൽകാൻ കഴിയും . എങ്കിലും ഈ ഹര്‍ജി കൊണ്ടു കോടതിയുടെ മനസ്സ് മാറ്റാന്‍ സാധ്യത കുറവാണെന്ന് നിയമവിദഗ്ദര്‍ പറയുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റം തെളിയിക്കേണ്ടി വരുമ്പോള്‍ , ചെറിയ പിഴവ് പോലും കുറ്റപത്രത്തില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ സൗമ്യ വധക്കേസില്‍ കുറ്റപത്രത്തില്‍ തന്നെ പരിമിതികളുണ്ട്. സംശയം ജനിപ്പിക്കുന്ന സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുമ്പോള്‍ കോടതിയെ കുറ്റപ്പെടുത്താന‍്‍ കഴിയില്ലെന്ന് പ്രശസ്ത ക്രിമിനല്‍
അഭിഭാഷകനായ കാളീശ്വരം രാജ് പറയുന്നു

റിവ്യൂ ഹര്‍ജി തള്ളിയാല്‍ പിഴവ് തിരുത്തല്‍ ഹര്‍ജി നല്‍കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി. പക്ഷെ റിവ്യൂ ഹര്‍ജിയിലെ വാദങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് കൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്നും നിയമവിദഗ്ദര്‍ പറയുന്നു