ആറുവര്‍ഷം മുമ്പൊരു ട്രയില്‍ യാത്രയിലാണ് സൗമ്യ എന്ന മകള്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ വേദന മായും മുമ്പാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കി പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടിയുടെ ദാരുണാന്ത്യവും സംഭവിച്ചിരിക്കുന്നത്. ഷൊര്‍ണൂരിനടുത്തെ കാരക്കാട്ടെ വീട്ടില്‍ സൗമ്യയുടെ അമ്മ സുമതി പങ്കുവയ്ക്കുന്നത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിലെ വേദനയാണ്.

സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമി വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിന്റെ തീര്‍പ്പ് വൈകുന്നതിലും സൗമ്യയുടെ അമ്മയ്ക്ക് ആശങ്കയുണ്ട്. ഇനി ഒരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരരുതെന്നാണ് സൗമ്യയുടെ അമ്മ നിറകണ്ണുകളോടെ കേരള മനസ്സാക്ഷിയോട് പറയുന്നത്.