കശ്മീരില്‍ പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടൽ
ശ്രീനഗര്: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സിആര്പിഎഫും കാശ്മീര് പൊലീസും ചേര്ന്ന് ഭീകരര്ക്കായി വ്യാപക തെരച്ചില് ആരംഭിച്ചിട്ടുണ്ട്. ദര്ബ്ഗാം ഗ്രാമത്തിലാണ് ഇപ്പോള് പരിശോധനകള് നടക്കുന്നത്. അതേസമയം ഹിസ്ബുൾ ഭീകരൻ സമീർ ടൈഗറിനെ സൈന്യം വളഞ്ഞു. മൂന്ന് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
