സോൾ: സാംസങ് ഗ്രൂപ്പിൻ്റെ മേധാവി ജെയ് വൈ ലിയെ അഴിമതി കേസിന് അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. സോളിലെ കോടതിയാണ് ലിയെ ശിക്ഷിച്ചത്. ദക്ഷണ കൊറിയൻ പ്രസിഡൻ്റ് ആരോപണവിധേയായ അഴിമതി കേസിൽ ജെയ് വൈ ലിക്കും പങ്കുണ്ടെന്നാണ് ആരോപണം.

സാംസങ് കമ്പനികളിൽ ഏൽപ്പിക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് കോഴ നൽകിയെന്നായിരുന്നു കേസ്. കഴിഞ്ഞ ഫെബ്രുവരി മുതൽ ജെയ് വൈ ലി തടവിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയൻ പ്രസിഡൻ്റിനെതിരെ പാർലമെൻ്റിൻ്റെ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ലീ. കോടതി ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന് ലീയുടെ അഭിഭാഷകർ അറിയിച്ചു.