ഗഗ്നം ഗായകന്‍ ഉത്തര കൊറിയയിലേക്ക്
സിയോള്: ഉത്തര കൊറിയ ദക്ഷിണ കൊറിയ മഞ്ഞുരുകുന്നതിന്റെ തെളിവുകള് പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്. ഗഗ്നം സോംഗിലൂടെ ലോകം മുഴുവന് ആരാധാകരെ നേടിയ ദക്ഷണിണ കൊറിയന് പോപ് ഗായകന് സൈ ഉത്തര കൊറിയയില് സംഗീത വിരുന്നൊരുക്കുന്നതായി റിപ്പോര്ട്ട്. 9 ഓളം പേരടങ്ങിയ ദക്ഷിണ കൊറിയന് പോപ് ഗായക സംഘമാണ് ഉത്തരകൊറിയയില് പരിപാടി അവതരിപ്പിക്കുന്നതെന്നാണ് അന്തര്ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
സൈയും സംഘവും രണ്ട് സംഗീത പരിപാടികളാണ് അവതരിപ്പിക്കുക. ഒരു ദശകത്തിനപ്പുറം ആദ്യമായാണ് ദക്ഷിണ കൊറിയയില് നിന്ന് ഇത്തരമൊരു സംഘം സംഗീത പരിപാടിയുമായി ഉത്തര കൊറിയ സന്ദര്ശിക്കുന്നത്. ഉത്തര കൊറിയയും ദക്ഷിണകൊറിയയും പങ്കെടുക്കുന്ന ഉച്ചകോടി ഏപ്രിലില് നടക്കാനിരിക്കുന്നതിന്റെ മുന്നോടിയാണ് ഇത്തരമൊരു സംഗീത വിരുന്ന്. അടുത്ത ആഴ്ച സംഘം ഉത്തര കൊറിയയിലെത്തും.
