ജുവ: ദക്ഷിണ സുഡാനില്‍ ആഭ്യന്തരകലാപത്തില്‍ 150ഓളം പേര്‍ കൊല്ലപ്പെട്ടു. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ആഭ്യന്തരസഘര്‍ഷം വീണ്ടും രൂക്ഷമായത്.

സുഡാനിലെ പ്രസിഡന്‍റും വിമത വിഭാഗത്തിന്‍റെ തലവന്‍ വൈസ് പ്രസിഡന്‍റും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് സംഘര്‍ഷം. തലസ്ഥാനമായ ജുവയിലായിരുന്നു ഏറ്റുമുട്ടല്‍. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍.