ദില്ലി: നാല് എസ് പിമാർക്ക് ഐപിഎസ് നല്‍കാന്‍ തീരുമാനം. 2015 ബാച്ചിലെ എസ്പി മാരായ സുനിൽ ബാബു. ഡി. രാജൻ, ഷെരീഫ് ദ്ദീൻ, അബ്ദുൾ ഹമീദ് എന്നിവർക്ക് ഐപിഎസ് നൽകാന്‍ ദില്ലിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അന്തിമ വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും.