രണ്ട് വര്‍ഷക്കാലമായി സ്പെയിനിന്‍റെ പരിശീലകനാണ്
മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് റയല് ആരാധകരെ ആവേശത്തിലാക്കുന്ന വാര്ത്തയെത്തുന്നത്. സ്പെയിനിന്റെ ലോകകപ്പ് ടീം പരിശീലകൻ ജൂലെൻ ലോപെടെഗുയി റയൽ മഡ്രിഡിന്റെ പരിശീലകനാകുമെന്ന് വ്യക്തമായി. ലോകകപ്പിനു ശേഷമാകും ജൂലെന് സാന്റിയാഗോ ബര്ണബ്യൂവിലെത്തുക.
തുടര്ച്ചയായ മൂന്നാം ചാമ്പ്യന്സ് ലീഗ് കിരീടം റയലിന് സമ്മാനിച്ചതിനു പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് പടിയിറങ്ങിയ സിദാന് പകരക്കാരനായാണ് ജൂലെന് എത്തുന്നത്. ലോകകപ്പ് ഫേഫറിറ്റുകളായ സ്പെയിനിന്റെ ശക്തി ജൂലെന്റെ തന്ത്രങ്ങളാണെന്നാണ് വിലയിരുത്തലുകള്. രണ്ട് വര്ഷക്കാലമായി സ്പെയിനിന്റെ തന്ത്രങ്ങള് മെനയുന്നത് ജൂലെനാണ്.
ജൂലെനുമായി മൂന്ന് വര്ഷത്തേക്കുള്ള കരാറാണുള്ളതെന്നാണ് റയല് അധികൃതര് നല്കുന്ന സൂചന. കരാര് സംബന്ധിച്ച കൂടുതല് വിവരങ്ങള് വരും ദിവസങ്ങളില് പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.
