പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിയ്ക്കാന്‍ എംപി വൈകിയെത്തി; പൊരിവെയിലത്ത് തളര്‍ന്ന് വീണ് കേഡറ്റ്

First Published 6, Apr 2018, 7:31 PM IST
SPC Cadet passing out parade in Idukki
Highlights
  • സല്യൂട്ട് സ്വീകരിയ്ക്കാന്‍ എംപി വൈകിയെത്തി
  • എസ്പിസി കേഡറ്റുകള്‍ വെയിലത്ത് നിന്നത് മണിക്കൂറുകള്‍

ഇടുക്കി: എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിയ്ക്കാന്‍ ജോയ്സ് ജോര്‍ജ് എംപി എത്താന്‍ വൈകിയതിനെതുടര്‍ന്ന് കേഡറ്റുകള്‍ തളന്നുവീണു. നെടുങ്കണ്ടത്ത് നടന്ന എസ് പിസി ജില്ലാ സമ്മര്‍ ക്യാമ്പിലാണ് വിശിഷ്ടാതിഥിയായ എംപി വൈകി എത്തിയത് കുട്ടികളെ നിരാശരാക്കി. രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നിശ്ചയിച്ചിരുന്നത് ഇന്ന് രാവിലെ എട്ടിന് ആയിരുന്നു. എന്നാല്‍ വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിയ്‌ക്കേണ്ട എംപി മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് പരേഡ് ഗ്രൗണ്ടില്‍ എത്തിയത്.

രാവിലെ തന്നെ കേഡറ്റുകള്‍ പരേഡിനായി ഗ്രൗണ്ടില്‍ അണി നിരന്നിരുന്നു. ഒരേ നില്‍പ്പ് കുട്ടികളില്‍ തളര്‍ച്ചയുണ്ടാക്കി. ഒരു കേഡറ്റ് തളര്‍ന്ന് പരേഡില്‍ നിന്ന് പിന്‍മാറിയ സാഹചര്യവും ഉണ്ടായി. തുടര്‍ച്ചയായി ഗ്രൗണ്ടില്‍ ഒരേ നില്‍പ്പു മൂലം കുട്ടികള്‍ ക്ഷീണിതരായിരുന്നു. സമയം വൈകിയതോടെ കുട്ടികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. എങ്കിലും കനത്ത വെയിലില്‍ കുട്ടികള്‍ തളര്‍ന്നത് രക്ഷിതാക്കളിലും അതൃപ്തിയുണ്ടാക്കി.

loader