സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവച്ചിരുന്നില്ല.

തിരുവനന്തപുരം:കണ്ണൂര്‍ കരുണ ബില്ലിലെ നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍.ബില്‍ തടഞ്ഞത് സംസ്ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കി. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവച്ചിരുന്നില്ല. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് സഭ പാസാക്കിയ ബില്ലെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത്.