തിരുവനന്തപുരം: കണ്ണടവിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. താൻ കൈയ്യിൽ നിന്ന് പണമെടുത്താണ് കണ്ണട വാങ്ങിയതെന്നും 
ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിട്ടും താൻ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലളിതജീവിതം വേണോയെന്നത് ഓരോ വ്യക്തികളാണ് തീരുമാനിക്കേണ്ടത്.അർഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 49900 രൂപയ്ക്ക് കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാനം.