കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മലയാളികൾ മുന്നിലെന്ന് സ്‍പീക്കര്‍

ലോകത്ത് എവിടെയാണെങ്കിലും കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മലയാളികൾ മുന്നിലാണെന്ന് നിയമസഭാ സ്‍പീക്കര്‍ ശ്രീരാമകൃഷ്‍ണന്‍. ജിദ്ദയിലെ കണ്ണമംഗലം പ്രവാസി കൂട്ടായ്‍മ നിര്‍മ്മിച്ചു നല്‍കിയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ പൂർത്തിയാക്കിയ കെട്ടിടത്തില്‍ ഫാര്‍മസി, പുനരധിവാസ കേന്ദ്രം, ക്ലിനിക്ക് എന്നിവ പ്രവർത്തിക്കും. പൂര്‍ണ്ണമായും പ്രവാസി കൂട്ടായ്‍മ നല്‍കിയ തുക കൊണ്ടാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്‍ണന്‍, കെഎന്‍എഖാദര്‍ എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.