തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍. കോടതി നടത്തിയത് യുക്തി രഹിതമായ അഭിപ്രായപ്രകടനമാണെന്നും സ്പീക്കര്‍ പറഞ്ഞു.

വിദ്യാര്‍ഥി സംഘടനകള്‍ അരങ്ങൊഴിഞ്ഞാല്‍ കലാലയങ്ങളില്‍ അരാജകത്വം നിറയും. ഇത് നമ്മുടെ അനുഭവങ്ങളിലുണ്ട്. അക്രമം പാടില്ല, സമാധാനപരമാകണം എന്നൊക്കെ പറയാം. അതേസമയം സത്യഗ്രഹം പാടില്ലെന്ന് ഒരു കോടിതി പറഞ്ഞാല്‍ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സൂര്യനു കീഴെയുള്ള ഏതു കാര്യത്തിന്റെയും അന്തിമ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അതിന്റെ പേരാണ് അസംബന്ധമെന്നും സ്പീക്കര്‍ പറഞ്ഞു.

കുട്ടികള്‍ കോളജുകളില്‍ പോകുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം പഠനാന്തരീക്ഷം തകര്‍ക്കുമെന്നുമുള്ള കോടതിയുടെ നിരീക്ഷണമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. അതേസമയം തന്നെ സമരങ്ങള്‍ കോളജിനകത്ത് വേണ്ടെന്നും കോടതി പറഞ്ഞിരുന്നു.