കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പത് മണിക്കാണ് യോഗം. ഇതേ ആവശ്യത്തിന് വെള്ളിയാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ എണ്ണം തികയാത്തതിനാല്‍ യോഗം നടന്നിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ 13 മന്ത്രിമാരും എത്താത്ത സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ പങ്കെടുക്കാത്ത സാഹചര്യം വലിയ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.