നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട് മുംബൈയിലെ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ നീരവ് മോദിക്കെതിരെ ജ്യാമമില്ലാ വാറണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് നീരവിനെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചത്.

ബ്രിട്ടണിൽ രാഷ്ട്രീയ അഭയത്തിനായി മോദി ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ കോടതിയുടെ ഉത്തരവ്. നീരവിനും കൂട്ടാളികൾക്കുമെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ സിബിഐ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രമുഖമാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. നേരത്തെ മുംബൈ സിബിഐ കോടതിയുടെ നീരവിനെതിരെ ജ്യാമമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.