Asianet News MalayalamAsianet News Malayalam

സോളാർ തുടരന്വേഷണം; സരിത എസ്. നായരിൽ നിന്ന് മൊഴിയെടുത്തു

  • മൊഴിയെടുത്തത് പ്രത്യേക അന്വേഷണ സംഘം
  • സരിത തെളിവൊന്നും കൈമാറിയില്ലെന്ന് സൂചന
Special investigation team to interrogate saritha s nair on solar scam

തിരുവനന്തപുരം: സോളാർ തുടരന്വേഷണത്തിന്‍റെ ഭാഗമായി സരിത എസ്. നായരിൽ നിന്ന് പ്രത്യേകഅന്വേഷണസംഘം മൊഴിയെടുത്തു. അന്വേഷണം പ്രഖ്യാപിച്ച് 5 മാസത്തിന് ശേഷമാണ് സരിതയുടെ മൊഴിയെടുത്തത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുവച്ചാണ് പ്രത്യേക സംഘത്തിലെ എസ്പി രാജീവിൻറെ നേതൃത്വത്തിൽ സരിതയുടെ മൊഴിയെയടുത്തത്.  മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സരിത തെളിവൊന്നും കൈമാറിയിലെന്നാണ് സൂചന. മൊഴിയെടുക്കാൻ വീണ്ടും ഹാജരാകാൻ സരിതയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക സംഘത്തിൻറെ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസത്തിനുശേഷമാണ് പ്രധാന സാക്ഷയിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം തലവൻ രാജേഷ് ധിവാനോ, അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ്പോ മൊഴിയെടുക്കാനുണ്ടായിരുന്നില്ല. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിലനിഷക്കില്ലെന്ന് അഭിപ്രായമുള്ള ഉദ്യോഗസ്ഥരാണ് രണ്ടുപേരും.  

വേങ്ങര ഉപതെരഞ്ഞെടുപ്പു നടക്കുമ്പോഴായിരുന്നു സോളാർ കേസിലെ തുടരന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം. സരതി ജയിലിൽ നിന്നെഴുതി കത്തിൻറെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്കും മറ്റുള്ളവർക്കുമെതിരെ ബാലൽസംഗ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു നിയമപോദേശം. 

തുടരന്വേഷണം നിയമക്കുരിക്കൽപ്പെട്ടപ്പോള്‍ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഉമ്മൻചാണ്ടിക്കും മുൻ മന്ത്രിമാർക്കും അന്വേഷണ സംഘത്തിനുമെതിരായ പരാതിയും പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു.   കത്തിന കുറിച്ചും പരാതിയിലെ പരാമർശങ്ങളെ കുറിച്ചും മൊഴിയെടുത്തുത്തത്. അന്വേഷണത്തെ ചോദ്യം ചെയ്ത ഉമ്മൻചാണ്ടി നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിനെടായണ് മൊഴിയെടുക്കൽ.

Follow Us:
Download App:
  • android
  • ios