വനം വകുപ്പുമായി പലയിടങ്ങളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും വനം സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്
മൂന്നാര്: മൂന്നാറിനെ സംരക്ഷിക്കാന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്ഗ്രീറ്റ് കെട്ടിടങ്ങല് നിര്മ്മിച്ച് വെച്ചത് കൊണ്ട് ടൂറിസം വികസനം നടപ്പിലാക്കാന് കഴിയില്ല. പാരിസ്ഥിയെ മനസ്സിലാക്കി പദ്ധതികള് ആവിഷ്കരിക്കണമെന്നും അദ്ദേഹം കുമളിയില് വിവിധ മേഖലയില് നിന്നുമെത്തിയവരുമായി നടന്ന ആശയവിനിമയത്തിന് ശേഷം സംസാരിക്കവേ പറഞ്ഞു.
ജില്ലയിലെ വിവിധ ടൂറിസം മേഖലകള് മെച്ചപ്പെടുത്തതിന് സര്ക്കാര് നടപടികള് സ്വീകരിക്കണമെന്ന് ആശയവിനിമയത്തില് പങ്കെടുത്തവര് ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്കുകയും ചെയ്തു. പട്ടയ പ്രശ്നങ്ങള്ക്ക് സാശ്വത പരിഹാരം കാണും. ആറുമാസങ്ങല് കൂടുമ്പോള് പട്ടയ മേളകള് നടത്തും. പെരിഞ്ചാംകുട്ടി, മൂന്ന് ചെയിന്, പത്ത് ചെയിന് മേഖലകളിലെ പട്ടയ പ്രശ്നം ഗൗരവമായി കണക്കിലെടുത്ത് നടപടികള് തുടരുകയാണ്. വനം വകുപ്പുമായി പലയിടങ്ങളിലും തര്ക്കങ്ങള് നിലനില്ക്കുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും വനം സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നല്കുന്നത്.
എന്നാല് ജനങ്ങള്ക്ക് അര്ഹതപ്പെട്ട അവകാശങ്ങള് നല്കുക തന്നെ ചെയ്യും. സി എച്ച് ആര് മേഖലകളിലെ പട്ടയ പ്രശ്നങ്ങളും പരിഹരിക്കും. കെട്ടിട നിര്മ്മാണ സാമഗ്രികള് ലഭ്യമാവുന്നതിന് ക്രഷറുകള് നിയന്ത്രണ വിധേയമായി നടത്തുന്നതിന് നടപടിയുണ്ടാവും. സര്വ്വേ നടപടികള് സുഗമമാക്കാന് ഡിജിറ്റല് സര്വ്വേ നടത്താന് തീരുമാനിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ ലയങ്ങള് പുനരുദ്ധാരണം നടത്തുന്നതിനായി ഭവന നിര്മ്മാണ പദ്ധതി നടപ്പിലാക്കും. ഇതിനായി സ്ഥലം വിട്ടു നല്കാന് തോട്ടം മാനേജ്മെറ്റുകള് സഹകരിക്കണം.
സംസ്ഥാനത്തിന്റെ നിധിയായ കാര്ഷിക വിളകളെ സംരക്ഷിക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്രേക പദ്ധതി തയ്യാറാക്കും. ചെറുകിട കര്ഷകരെ സഹായിക്കുന്നതിനായി കാര്ഷിക കടാശ്വാസ കാലാവധി നീട്ടി നല്കും. വനമേഖലയോട് ചേര്ന്നുള്ള കൃഷിയിടങ്ങില് വന്യമൃഗശല്യം തടയുന്നതിനായി വനം വകുപ്പ് പദ്ധതി നടപ്പിലാക്കും. ടൂറിസം സര്ക്യൂട്ടുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണം നടത്താന് അടിയന്തിര നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് കുമളിയിലെത്തിയത്. തുടര്ന്ന് വിവിധ നേതാക്കളുമായും പഞ്ചായത്ത് പ്രതിനിധികളുമായും ആശയവിനിമയം നടത്തി. ജില്ലയുടെ പ്രശ്നങ്ങള് അടിയന്തരമായി പരിഹരിക്കുമെന്നും ടൂറിസം സാധ്യകതകള് കണക്കിലെടുത്ത് സമഗ്ര വികസനം യാഥാര്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം മണിയും എം.എല്.എമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
