തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് നാലു കേസുകള്‍ അന്വേഷിക്കാനാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ജാതി പേര് പറഞ്ഞു ആക്ഷേപിച്ചുവെന്ന കേസും, പെണ്‍കുട്ടികളുടെ വീടുനേരെ ഉണ്ടായ ആക്രമണവും, പെണ്‍കുട്ടികള്‍ ഡിവൈഎഫ് പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന കേസും, ആത്മഹത്യ പ്രേരണ കേസുമാണ് സംഘം അന്വേഷിക്കുന്നത്. അന്വേഷണ പുരോഗതി ഓരോ ദിവസവും വിലയിരുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിക്കും ഉത്തരമേഖല എഡിജിപിക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.