ലേലത്തില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തുക 5.63 ലക്ഷം കോടിയാണ്. ലേലത്തില്‍ പങ്കെടുക്കാനായി ഏഴ് ടെലികോം കമ്പനികളും കൂടി സര്‍ക്കാരിലേക്ക് അടച്ചിട്ടുള്ളത്: 15000 കോടി രൂപ താരതമ്യേന വില കുറവുള്ള 1800,2100,2300 മെഗാ ഹെഡ്‌സ് ബാന്‍ഡുകളിലാണ് ഇന്നലെ കാര്യമായി ലേലം നടന്നത് ഏറ്റവും കൂടുതല്‍ ലേല പങ്കാളിത്തം ഉണ്ടായത് 1800 മെഗാ ഹെഡ്‌സിലാണ് 700 മെഗാ ഹെഡ്‌സ് ബാന്‍ഡിന് ആരും താല്‍പര്യം കാണിച്ചില്ല. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍, ടാറ്റാ ടെലി സര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് ലേലരംഗത്ത് ഉള്ളത്.
ഇന്നലെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ടുവരെ നടന്ന ലേലത്തിന് നാല് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. 5.63ലക്ഷം കോടി രൂപ പ്രതീക്ഷിച്ച് തുടങ്ങിയ ലേലത്തിന്റെ ആദ്യ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 53531 കോടി രൂപ.. ലേലത്തില്‍ പങ്കെടുക്കാനായി 15000 കോടി രൂപയാണ് ഏഴ് ടെലികോം കമ്പനികളും കൂടി സര്‍ക്കാരിലേക്ക് അടച്ചിട്ടുള്ളത്.. .ലേലത്തിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും അടുത്ത ശനിയാഴ്ച വരെ ലേലം നീണ്ടേക്കുമെന്നാണ് സൂചന.. താരതമ്യേന വില കുറവുള്ള 1800,2100,2300 മെഗാ ഹെഡ്‌സ് ബാന്‍ഡുകളിലാണ് ഇന്നലെ കാര്യമായി ലേലം നടന്നത്. ഏറ്റവും കൂടുതല്‍ ലേല പങ്കാളിത്തം ഉണ്ടായത് 1800 മെഗാ ഹെട്‌സിലാണ്..എന്നാല്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയിരുന്ന 700 മെഗാ ഹെഡ്‌സ് ബാന്‍ഡിന് പക്ഷേ ഇന്നലെ ആരും താല്‍പര്യം കാണിച്ചില്ലെന്നാണ് സൂചന. ത്രീ ജി സേവനത്തിന് ഉപയോഗിക്കുന്ന 2100 മെഗാ ഹെട്‌സ് ബാന്‍ഡിനെ അപേക്ഷിച്ച് ഇതില്‍ മൊബൈല്‍ സേവനം നല്‍കാന്‍ 70 ശതമാനം ചെലവ് കുറവാണ്.ഈ ബാന്‍ഡിന്റെ ലേലത്തിലൂടെ മാത്രം 4ലക്ഷം കോടി രൂപ ലഭിച്ചേക്കാം എന്നാണ് കണക്കാക്കുന്നത്. 700 മുതല്‍ 2500 വരെയുള്ള ഏഴ് ബാന്‍ഡ് വിഡ്ത്തുകളിലുള്ള സ്‌പെക്ട്രമാണ് ലേലത്തിനുള്ളത്. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍, ടാറ്റാ ടെലി സര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് ലേലരംഗത്ത് ഉള്ളത്.ഇതില്‍ റിലയന്‍സ് ജിയോക്കും,എയര്‍ടെല്ലിനും രാജ്യമൊട്ടാകെ 4 ജി സ്‌പെക്ട്രമുണ്ട്... വൊഡാഫോണിനും,ഐഡിയക്കും തങ്ങളുടെ 4 ജി സേവന പരിധി കൂട്ടാനുള്ള അവസരമാണിത്. നാളെ മുതല്‍ ലേലത്തിന്റെ ഓരോ റൗണ്ടും ഒരു മണിക്കൂര്‍ വീതമായിരിക്കും ,ശനിയാഴ്ച്ച ഇത് ഒന്നര മണിക്കൂറായിരുന്നു.
